മല്ലപ്പള്ളി : മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. മല്ലപ്പള്ളി നഗരമദ്ധ്യത്തിലും പരിസര പ്രദേശങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതാണ് തെരുവ് നായ്ക്കൾ വർദ്ധിക്കാൻ പ്രധാന കാരണം. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന മല്ലപ്പള്ളി ടൗണിൽ തെരുവുനായ പെരുകുന്നതും ജനങ്ങളിൽ ഭീതി പടർത്തുന്നുണ്ട്. മാലിന്യ പ്രശ്‌നത്തിന് പഞ്ചായത്ത് നടപടികൾ കൈക്കൊള്ളമെന്ന ആവശ്യം ശക്തമാണ്.