പന്തളം: മീൻപിടിക്കുന്നതിനിടെ ചാലിലെ വെള്ളത്തിൽ വീണ് പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥി മരിച്ചു. പൂഴിക്കാട് ചരുവിൽ റബു ചക്കോയുടെയും മിനിയുടെയും മകൻ മാർട്ടിൻ റബുവാണ് (21)മരിച്ചത്. പന്തളം എൻ.എസ്.എസ് പോളിടെക്‌നിക് കോളേജിലെ മൂന്നാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പൂഴിക്കാട് മണത്തറ ഭാഗത്ത് കരിങ്ങാലി പാടശേഖരത്തിനോട് ചേർന്ന ചാലിലേക്കാണ് വീണത്. അടൂരിൽ നിന്നെത്തിയ അഗ്‌നിരക്ഷസേനാംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത്. സഹോദരി മെറിൻ.