cpim-
നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമതിയുടെ കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനുമെതിരെ എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിക്ഷേധ ധര്‍ണ്ണ

അത്തിക്കയം: നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും പഞ്ചായത്തിന്റെ വികസന മുരടിപ്പിനുമെതിരെയായിരുന്നു ധർണ. സിപിഎം റാന്നി ഏരിയ കമ്മറ്റി അംഗം മോഹൻരാജ് ജേക്കബ് ഉദ്ഘാടനം ചെയ്തു.സിപിഐ ജില്ലാ കൗൺസിൽ അംഗം എംവി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.സിപിഎം ഏരിയ കമ്മിറ്റി അംഗം എസ്.ആർ സന്തോഷ് കുമാർ,സിപിഎം ലോക്കൽ സെക്രട്ടറി മിഥുൻ മോഹൻ,സിപിഐ ലോക്കൽ സെക്രട്ടറി ശ്രീജിത്ത്, കേരള കോൺഗ്രസ് നേതാവ് വി.ജി റെജി,ഷാജി പതാലിൽ എന്നിവർ പ്രസംഗിച്ചു.