കോന്നി: കോന്നി നിയോജക മണ്ഡലത്തിൽ 110.94 കോടി രൂപയുടെ പൊതുമരാമത്ത് റോഡ് വികസന പ്രവൃത്തികൾ ഇന്ന് മന്ത്രി അഡ്വ. പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. 18 കോടി രൂപ അനുവദിച്ച് അരുവാപ്പുലം പഞ്ചായത്തിലെ മഞ്ഞക്കടമ്പ് - മാവനാൽ- ട്രാൻസ് ഫോർമർ ജംഗ്ഷൻ- ട്രാൻസ്ഫോമർ ജംഗ്ഷൻ- ആനകുത്തി- കുമ്മണ്ണൂർ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം കുമ്മണ്ണൂർ ജംഗ്ഷനിൽ രാവിലെ 10 ന് നടക്കും. 6 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കോന്നി -വെട്ടൂർ-കൊന്നപ്പാറ റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും, 2.57 കോടി രൂപയ്ക്ക് നിർമ്മാണം പൂർത്തീകരിച്ച കോന്നി മിനി ബൈപ്പാസിന്റെയും ടി.വി.എം ആശുപത്രിപ്പടി - കോന്നി പൊലീസ് സ്റ്റേഷൻ - ഇളങ്ങവട്ടം ക്ഷേത്രം റോഡ് ഉദ്ഘാടനവും 10.30 ന് കോന്നിയിലും, 5 കോടി രൂപ ചെലവിലുള്ള മണ്ണാറക്കുളഞ്ഞി - മലയാലപ്പുഴ റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും, 6.20 കോടി രൂപ ചെലവിലുള്ള വെട്ടൂർ- കാഞ്ഞിരപ്പാറ- മലയാലപ്പുഴ റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും, ഒരു കോടി രൂപ അനുവദിച്ച നിർമ്മിക്കുന്ന മലയാലപ്പുഴ ബസ് സ്റ്റാൻഡിന്റെ നിർമ്മാണ ഉദ്ഘാടനവും 11 ന് മലയാലപ്പുഴയിൽ നടക്കും. ഏഴു കോടി രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച ചള്ളംവേലിപ്പടി - പ്രമാടം ക്ഷേത്രം- ഇരപ്പുകുഴി റോഡിന്റെയും, 3.85 കോടി രൂപ ചെലവിലുള്ള പ്രമാടം പഞ്ചായത്ത്പടി- കൊട്ടിപിള്ളേത്ത് - ഐരെത്ത് വിള റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും 11.30 ന് പൂങ്കാവ് ജംഗ്ഷനിലും, 64 കോടി രൂപ അനുവദിച്ച നിർമ്മിച്ച ഏഴംകുളം - കൈപ്പട്ടൂർ റോഡിന്റെ ഉദ്ഘാടനവും വൈകിട്ട് മൂന്നിന് ഏഴംകുളം ജംഗ്ഷനിലും നടക്കും.