ഇളമണ്ണൂർ : ഏനാദിമംഗലം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ വൈകുന്നു. പുതിയ വില്ലേജ് ഓഫീസ് കെട്ടിടം എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് പ്രചാരണം തുടങ്ങിയിട്ട് വർഷങ്ങളായി. പക്ഷേ ഇതുവരെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടില്ല. നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. മരുതിമൂട് പള്ളി ഭാഗത്ത്‌ നിന്ന് അടൂരിലേക്കുള്ള വഴിയിൽ റവന്യു പുറമ്പോക്ക് ഭൂമിയിൽ കെട്ടിടം നിർമ്മിക്കാനാണ് പദ്ധതി. . എന്നാൽ ഈ ഭൂമിയിലേക്കുള്ള വഴി ഏറെ മോശമാണ്. വഴി പൊതുമരാമത്ത് വകുപ്പ് നന്നാക്കി കെട്ടിട നി‌ർമ്മാണത്തിന് സാങ്കേതിക അനുമതി ലഭ്യമാക്കുമെന്ന് അധികൃതർ പറയുന്നു. മരുതിമൂട്ടിലെ വാടകക്കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായതിനാൽ ഇവിടെയെത്താൻ മുതിർന്ന പൗരൻമാർ ബുദ്ധിമുട്ടുന്നു. പദ്ധതി നടപ്പാകാത്തതിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് ഏനാദിമംഗലംഗ്രാമപഞ്ചായത്ത് അംഗം ആർ.സതീഷ് കുമാറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി മാരൂരും പറഞ്ഞു.

"നിർമ്മിതി കേന്ദ്രയുടെ അനാസ്ഥ മൂലമാണ് കെട്ടിട നിർമ്മാണം വൈകുന്നത്. ടെൻഡർ നടപടികൾ പോലും പൂർത്തീകരിക്കാതെ നിർമ്മാണോദ്‌ഘാടനത്തിന് ശ്രമിച്ചു. വഴി പ്രശ്നം മാസങ്ങൾക്ക്‌ മുമ്പേ പരിഹരിച്ചതാണ്

സാം വാഴോട്ട്,

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്