റാന്നി : തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ അന്യ സ്ഥാനതൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ബോധവത്കരണവും നടത്തി. അങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി ഉദ്ഘാടനം ചെയ്‌തു. റാന്നി അസിസ്റ്റന്റ് ലേബർ ഓഫീസർ വി.പി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. അങ്ങാടി മെഡിക്കൽ ഓഫീസർ അഭിരാമി, എസ്.ശ്രീനി എന്നിവർ ക്ലാസെടുത്തു. രഞ്ജിത്ത് മഹേഷ്, സുനിമോൾ, മേരിക്കുട്ടി തോമസ്, അൻസാരി മന്ദിരം, സിന്ധു എസ്.നായർ, എ. ഷീജ, മഹേഷ്, അതുൽ വിജയ്, ശില്പ മോഹൻ എന്നിവർ പ്രസംഗിച്ചു.