23-ksesl
കേരള സ്റ്റേറ്റ് എക്‌സ് സർവ്വീസ് ലീഗ് ചിറ്റാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിമുക്തഭട ഭവൻ ഉദ്ഘാടനം കെ. എസ്. ഇ. എസ്. എൽ. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം. എം. മാത്യു നിർവ്വഹിക്കുന്നു

ചിറ്റാർ: കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് ചിറ്റാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിമുക്തഭട ഭവൻ ഉദ്ഘാടനവും യുദ്ധസ്മാരക അനാച്ഛാദനവും കുടുംബസംഗമവും നടന്നു. ജില്ലാ പ്രസിഡന്റ് എം. എം. മാത്യു വിമുക്തഭട ഭവൻ ഉദ്ഘാടനം ചെയ്തു. കോന്നി താലൂക്ക് പ്രസിഡന്റ് കമലാസനൻ കെ. കെ. യുദ്ധസ്മാരകം . ഉദ്ഘാടനം ചെയ്തു. ചിറ്റാർ യൂണിറ്റ് പ്രസിഡന്റ് ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബഷീർസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റ്റി. പത്മകുമാർ, കേണൽ (റിട്ട) മോഹനൻ എം. കെ. എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.