പത്തനംതിട്ട : നഗരസഭയിൽ നിർമ്മാണം പൂർത്തികരിച്ച കുമ്പഴപ്ലാവേലി, പൊതുമരാമത്ത് റോഡുകളായ കൈപ്പട്ടൂർ- പത്തനംതിട്ട, പത്തനംതിട്ട- മൈലപ്ര, തിരുവല്ല- കുമ്പഴ, പത്തനംതിട്ട- താഴൂർക്കടവ്, ടിബി അപ്രോച്ച്, അഴൂർ- കാതോലിക്കേറ്റ് കോളേജ് എന്നിവിടങ്ങളിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് 23 ന് രാവിലെ 12.30 ന് കുമ്പഴ ലിജോ ഓഡിറ്റോറിയത്തിൽ നിർവഹിക്കും.
തിരുവല്ല- കുമ്പഴ റോഡിൽ പരിയാരം സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ, പത്തനംതിട്ട നഗര സൗന്ദര്യവത്കരണ പ്രവൃത്തി എന്നിവയുടെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവഹിക്കും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ജി. ബാബുരാജൻ റിപ്പോർട്ട് അവതരിപ്പിക്കും. നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ടി. സക്കീർ ഹുസൈൻ, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.