തിരുവല്ല : ഇടതു സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഭാരതീയ മസ്ദൂർ സംഘം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവന്ന പദയാത്രകൾ സമാപിച്ചു. സംസ്ഥാന സെക്രട്ടറി സിബി വർഗീസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി കൺവീനർ മോഹൻജി ജാഥാക്യാപ്റ്റനായ പദയാത്ര സംസ്ഥാന സമിതിയംഗം പി.ജി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി രാജ്പ്രകാശ് വേണാടിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയംഗം രാജൻ പള്ളിക്കൽ, മേഖലാ പ്രസിഡന്റ് ടി.എൻ.സുരേന്ദ്രൻ നായർ, ട്രഷറർ കെ.പി.അനിഴകുമാർ, വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ് നെടുമ്പ്രം, ജോ.സെക്രട്ടറി അഡ്വ.ജീതു ജെ.നായർ, കെ.ജി.സുരേന്ദ്രൻ, കെ.എൻ.രത്നകുമാർ, ബി.രതീഷ്, മനോജ് വെട്ടിക്കൽ, പഞ്ചായത്ത് അംഗങ്ങളായ ടി.വി.വിഷ്ണു നമ്പൂതിരി, ചന്ദ്രു എസ്.കുമാർ,അശ്വതി രാമചന്ദ്രൻ, സനൽകുമാരി എന്നിവർ പ്രസംഗിച്ചു. സേവാഭാരതി പ്രസിഡന്റ് അനീഷ് ചന്ദ്രൻ, സി.രാജു, പ്രവീൺ, പ്രവീൺ ഭാസുരാംഗൻ, സുജിത്ത്, രഘുകുമാർ എന്നിവർ നേതൃത്വം നൽകി.