project
സമഗ്രശിക്ഷ കേരളയുടെ കളിയങ്കണം പദ്ധതിയുടെ ഉദ്ഘാടനം തിരുവല്ല ബി.ആർ.സി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ റോയ് ടി. മാത്യു ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : പ്രീപ്രൈമറി മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനായി ആരംഭിച്ചിട്ടുള്ള കളിയങ്കണം പദ്ധതിക്ക് തുടക്കമായി. തിരുവല്ലയിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ 63 സ്കൂളുകളിലാണ് പദ്ധതി തുടങ്ങിയത്. ബീൻ ബാഗ്,സോക്കർ കോണുകൾ, ടെന്നിക്കോറ്റ് റിംഗ്, ഹൂലഹൂപ്, കിറ്റ് ബാഗ്, ഫ്ലാറ്റ് റിങ്ങുകൾ തുടങ്ങി എട്ട് ഇനങ്ങളാണ് കിറ്റിലുള്ളത്. അദ്ധ്യാപകർക്ക് പരിശീലനവും ക്രമീകരിക്കുന്നുണ്ട്. സമഗ്രശിക്ഷാ കേരളം സ്പോർട്സ് കേരള ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയോടനുബന്ധിച്ച് സ്കൂളുകൾക്ക് അനുവദിച്ച സ്പോർട്സ് കിറ്റുകളുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ റോയി ടി.മാത്യു നിർവഹിച്ചു. ആദ്യകിറ്റ് കാവുഭാഗം ഗവ.എൽ.പി. സ്‌കൂൾ പ്രഥമാദ്ധ്യാപിക ഗീതാമണി ടി.വി ഏറ്റുവാങ്ങി. ഷിജോ ബേബി, ലസി എൽ, ശങ്കരൻ നമ്പൂതിരി, ലത എൻ.എസ്, ഷിനിൽ എബ്രഹാം എന്നിവർ സംസാരിച്ചു.