1

കുവൈറ്റ്‌ സിറ്റി : ചിറ്റാറുകാർ ഇൻ കുവൈറ്റ് ചിറ്റാറോണം 2025 എന്ന പേരിൽ 10ാമത് വാർഷികവും ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മുതിർന്ന അംഗം സജിരാജ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ്‌ റോബി മണിയാകുന്നിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരാജ് റ്റി.എസ്, വനിതാവേദി കോർഡിനേറ്റർ ലൗലി തോമസ്, ട്രഷറർ ഷൈജു എസ് ബാലൻ, ദിനു കമൽ, ഷിജു മാത്യു, രാജചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനവർ പ്രിൻസ് കോശി നന്ദി അറിയിച്ചു.