പത്തനംതിട്ട : ജില്ലാതല ഭക്ഷ്യകമ്മിഷൻ യോഗം ഇന്ന് രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബി. ജ്യോതിയുടെ അദ്ധ്യക്ഷതയിൽ ചേരും. സംസ്ഥാന ഭക്ഷ്യകമ്മിഷൻ മെമ്പർ സെക്രട്ടറി സബിതാ ബീഗം, ജില്ലാ സപ്ലൈ ഓഫീസർ കെ.ആർ ജയശ്രീ, സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം മുരുകേഷ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കുടംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ, ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ, സി.ഡി.പി.ഒ മാർ, നൂൺ മീൽ ഓഫീസർമാർ , താലൂക്ക് സപ്ലൈ ഓഫീസർമാർ എന്നിവർ പങ്കെടുക്കും.