24-parakode-block
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ കന്നുകാലി പ്രദർശന മത്സരം ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാ ക്ഷീര സംഗമത്തിൽ നടന്ന കന്നുകാലി പ്രദർശനം ശ്രദ്ധേയമായി. അടൂർ ബ്ലോക്കിലെ മേലൂട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന പരിപാടികളുടെ ഭാഗമായി സംഘം പരിസരത്തായിരുന്നു കന്നുകാലി പ്രദർശനം . കിടാരി , കന്നുകുട്ടി, കറവപ്പശു വിഭാഗങ്ങളിലായി നിരവധി കാലികൾ ഉണ്ടായിരുന്നു
ക്ഷീര സംഗമം ചെയർമാൻ എ പി ജയൻ പതാകയുയർത്തി. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷത വഹിച്ച യോഗം
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനിത പി, ക്ഷീര സംരംഭകത്വ വികസന കേന്ദ്രം പ്രിൻസിപ്പൽ ഡോ. ഡോളസ് പി ഇ , അടുർ ക്ഷീര വികസന ഓഫീസർ കെ പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.

വെറ്ററിനറി വകുപ്പിലെയും പത്തനംതിട്ട മിൽമയിലേയും ഡോക്ടർമാരുടെ നേതൃത്വത്തിൽ ഗോരക്ഷാ ക്യാമ്പും ഉണ്ടായിരുന്നു

സമാപന ദിവസമായ 24 ന് രാവിലെ 9.30 ന് ക്ഷീരകർഷകർക്കുള്ള സെമിനാറിൽ കെ.എൽ .ഡി ബോർഡ് മാനേജർ ഡോ. അവിനാഷ് കുമാർ. ആർ വിഷയം അവതരിപ്പിക്കും. വകുപ്പ് ജോയിന്റ് ഡയറക്ടർ ഷീബ ഖമർ മോഡറേറ്ററായിരിക്കും.

11 ന് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും . മന്ത്രി വീണാ ജോർജ് മുഖ്യ പ്രഭാഷണം നടത്തും.