job-

ഇലന്തൂർ : വിജ്ഞാന കേരളം പദ്ധതിയുടെയും ഇലന്തൂർ ബ്ലോക്കിന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 25ന് രാവിലെ 9.30 മുതൽ കാരംവേലി എസ്.എൻ.ഡി.പി.എച്ച്.എസ്.എസിൽ മെഗാ തൊഴിൽ മേള നടക്കും. പത്താം ക്ലാസ് യോഗ്യത മുതലുള്ള ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് അഞ്ച് അഭിമുഖങ്ങളിലെങ്കിലും പങ്കെടുക്കുവാൻ കഴിയുന്ന തരത്തിലാണ് മേളയുടെ നടത്തിപ്പ്. 30ൽ അധികം കമ്പനികളിലായി ആയിരത്തിൽ അധികം ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾക്ക് ഫോൺ : 9946302526, 6282747518.