ddd
മിനി ദിശ ഉന്നത പഠന പ്രദർശനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെല്ലും സംയുക്തമായി നടത്തിയ മിനി ദിശ ഉന്നത പഠന പ്രദർശനം അടൂർ ഗവ:ബോയ്സ് എസ് .എച്ച്.എസ്. എസിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. അടൂർ നഗരസഭാ ചെയർമാൻ മഹേഷ് കുമാർ, ആർ.ഡി.ഡി. കെ.സുധ, ജനറൽ കൺവീനർ സജി വറുഗീസ്, പി.ടി.എ ഭാരവാഹികളായ സുനിൽ ബാബു, ഷിമിതകുമാരി, സി.ജി ആൻഡ് എ.സി ജില്ലാ കോർഡിനേറ്റർ ഡോ.സുനിൽ കുമാർ, ഡോ. അനിതാ ബേബി, പ്രിൻസിപ്പൽമാരായ എം.എൻ പ്രകാശ്, കെ.സുമിന, ജോർജ് , സന്തോഷ് റാണി, പ്രോഗ്രാം കോർഡിനേറ്റർ കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു...