bbh
പറക്കോട് ബി എം ആൻഡ് ബി സി ലെവലിൽ ഉടൻ നിർമ്മാണം പൂർത്തിയാകും: ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ

പറക്കോട്: ഐവർകാല റോഡ് ബി.എം ആൻഡ് ബി.സി ലെവലിൽ ഉടൻ നിർമ്മാണം പൂർത്തിയാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ശബരിമല പാർക്ക് 2022- 23 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണ ആരംഭിച്ച പറക്കോട് ഐവർ റോഡിന്റെ പറക്കോട് മുതൽ വടക്കടത്തുകാവ് വരെ ബി എം- ബിസി ലെവലിൽ നവീകരിച്ചിരുന്നു. വടക്കടത്തു കാവ് നിന്നും ബാക്കിയുള്ള റോഡ് 11 കോടി രൂപ വിനിയോഗിച്ച് നവീകരിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടിയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ തരകൻ, ഡി.ജയകുമാർ, ഏറത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശൈലേന്ദ്രനാഥ്,ഡി.സജി, ടി.ഡി സജി,രാജേഷ് മണക്കാല, അലക്സാണ്ടർ തോമസ് രാജൻ,സുലൈമാൻ അനീഷ് രാജ്, വാർഡ് പഞ്ചായത്ത് മെമ്പർ അനിൽ പൂതക്കുഴി, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ഉദ്യോഗസ്ഥരായ അംബികാ രാജേഷ്, അനൂപ് എന്നവർ പങ്കെടുത്തു.