തിരുവല്ല : കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് ഏറ്റവും മികച്ച ബിരുദവിഭാഗം വിദ്യാർത്ഥികൾക്കുള്ള ഡോ.തോമസ് പുരസ്‌കാരം ബി.എസ് സി ഗണിതശാസ്ത്ര വിദ്യാർത്ഥിനി കൃഷ്ണശ്രീ വി.പിള്ളക്ക്. കോളേജ് മാനേജർ ഫാ.ഡോ.സാബു കോശി ചെറിയാൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫലകവും 50,000 രൂപയും അടങ്ങുന്ന പുരസ്‌കാരം വ്യവസായ പ്രമുഖ ഷീല എലിസബത്ത് തരകൻ സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ.അഞ്ജു സൂസൻ ജോർജ് ബിരുദദാനം നിർവഹിച്ചു. ജനം ടീ.വി ചീഫ് സബ് എഡിറ്റർ വെണ്ണിക്കുളം തെള്ളിയൂർക്കാവ് മാവിലേത്ത് വീട്ടിൽ എം.കെ വിനോദ് കുമാറിന്റെയും തിരുവല്ല ദേവസ്വംബോർഡ് ഹൈസ്കൂൾ അദ്ധ്യാപിക ശ്രീലേഖ എസ് കുറുപ്പിന്റെയും മകളാണ് കൃഷ്ണശ്രീ.