asha

പത്തനംതിട്ട: ആശാ പ്രവർത്തകർക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സമരസഹായ സമിതി പ്രതിഷേധ ധർണ നടത്തി. മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു.

സമരസഹായ സമിതി നിയോജകമണ്ഡലം കൺവീനർ കെ.ജാസിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. ലക്ഷ്മി ആർ.ശേഖർ, എസ്.ശ്രീജ, എസ്.ഫാത്തിമ, അഡ്വ.ബാബു വർഗീസ്, അബ്ദുൽ കലാം ആസാദ്, അജിത്ത് മണ്ണിൽ, കെ.എസ്.ഗോപി, നാസർ തോണ്ടമണ്ണിൽ, ഏബൽ മാത്യു, ബിനു ബേബി, എസ്.അബ്സൽ, പി.പ്രവിത, സജിനി മോഹൻ, ടി.എം.മാത്യു എന്നിവർ പ്രസംഗിച്ചു.