25-school-bus-1
പിൻഭാഗത്തെ ടയർ ഊരി പോയ തുമ്പമൺ മുട്ടം എൻ. എസ്. കെ യുടെ സ്‌കൂൾ ബസ്

പന്തളം : സ്‌കൂൾ ബസിന്റെ പിൻ ഭാഗത്തെ ടയർ ഓട്ടത്തിനിടയിൽ ഊരിപ്പോയി. സ്‌കൂൾ കുട്ടികളുമായി പോകുകയായിരുന്ന തുമ്പമൺ
മുട്ടം എൻ.എസ് .കെ നാഷണൽ സ്‌കൂളിന്റെ ബസിന്റെ ടയറാണ് ഉൗരിയത്. വെള്ളിയാഴ്ച രാവിലെ 8.30 യോടെ പന്തളം -മാവേലിക്കര റോഡിൽ മുട്ടാർ ജംഗ്ഷനിലാണ് സംഭവം.പന്തളം ഭാഗത്തുള്ള കുട്ടികളുമായി ഇടപ്പോൺ ഭാഗത്തേക്ക് പോവുകയായിരുന്നു. . ബസിൽ കുട്ടികൾ ഉണ്ടായിരുന്നു . പിന്നീട് മറ്റൊരു ബസ് വരുത്തിയാണ് കുട്ടികളെ സ്‌കൂളിലേക്ക് കയറ്റിവിട്ടത്.