തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഭിന്നശേഷിക്കാർക്കു സൈഡ് വീൽ ഘടിപ്പിച്ച ഇലക്ട്രിക് സ്കൂട്ടർ വിതരണത്തിന്റെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി.കെ അനു അദ്ധ്യക്ഷത വഹിച്ചു. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോക്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ, അംഗങ്ങളായ ബിനിൽ കുമാർ, മറിയാമ്മ എബ്രഹാം, അരുന്ധതി അശോക്, വിശാഖ് വെൺപാല എന്നിവർ പ്രസംഗിച്ചു. മൂന്ന് വാഹനങ്ങളാണ് വിതരണം ചെയ്തത്.