. അയിരൂർ : കൂവളത്തില പറിക്കുന്നതിനിടെ അയിരൂർ രാമേശ്വരം മഹാദേവക്ഷേത്രത്തിലെ കഴകം ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു. അയിരൂർ ചെറുകോൽപ്പുഴ നിരവത്ത് വീട്ടിൽ രാജൻ കുട്ടിയുടെ മകൻ ബിനു (50) ആണ് മരിച്ചത്. അയിരൂർ മതാപ്പാറ മർത്തോമാ ഹൈസ്കൂളിന് സമീപം ആൾതാമസമില്ലാത്ത പറമ്പിൽ നിന്ന് കൂവളത്തില പറിക്കുമ്പോഴാണ് അപകടം. അലുമിനിയം തോട്ടി വൈദ്യുതി ലൈനിൽ തട്ടിയതാണെന്ന് കരുതുന്നു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. കോയിപ്രം പൊലീസ് കേസെടുത്തു. മൃതദേഹം കോഴഞ്ചേരിയിലുള്ള ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ :മായ