25-scholaraship

പന്തളം : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികൾക്ക് പഠന സ്‌കോളർഷിപ്പ് നൽകി. പട്ടികജാതിമേഖലയിൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പ്രോത്സാഹനത്തിനാണ് സഹായം നൽകുന്നത്. പത്തര ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് റാഹേൽ, സ്റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻമാരായ വി.പി.വിദ്യാധരപ്പണിക്കർ, എൻ.കെ.ശ്രീകുമാർ, പ്രിയാ ജ്യോതികുമാർ, അംഗങ്ങളായ ശ്രീവിദ്യ, രഞ്ജിത്, അസിസ്റ്റന്റ് സെക്രട്ടറി ജിനു എബ്രഹാം എന്നിവർ പ്രസംഗിച്ചു.