25-pdm-moshanam-2
ഫോട്ടോ ബൂഫിയ ബേക്കറിയിൽ പൊലീസ് പരിശോധന നടത്തുന്നു

പന്തളം : പന്തളത്തെ ഒരു കടയിൽ മോഷണവും 5 കടകളിൽ മോഷണശ്രമവും. ,പുതിയതായി ആരംഭിച്ച ബേക്കറിയിൽ നിന്ന് 40,000 രൂപ അപഹരിച്ചു. പന്തളം എൻ.എസ്.എസ് കോളേജിന് എതിർവശത്തെ അഞ്ച് കടകളിലാണ് മോഷണശ്രമം നടന്നത്.എൻ.എസ് .എസ് സ്‌കൂളിന് മുന്നിൽ അടുത്തിടെ ആരംഭിച്ച ബൂഫിയ ബേക്കറിയിൽ നിന്നാണ് പണം അപഹരിച്ചത്. ബേക്കറിയുടെ പൂട്ട് പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് സിസിടിവി ക്യാമറ നശിപ്പിച്ചതിന് ശേഷം മോഷണം നടത്തുകയായിരുന്നു. പുറത്തിറങ്ങി കട താഴിട്ട് പൂട്ടിയ ശേഷം മടങ്ങി. എം.ജി ദന്തൽ ക്ലിനിക്ക്,. ബ്രഡ് ലയിൽ കഫോ, വിദ്യഭവൻ ബുക്ക് സ്റ്റാൾ,യു.ഡി മെൻസ് ഫാഷൻ സ്റ്റോർ,മണിമുറ്റത്ത് ഫിനാൻസ്,എന്നിവിടങ്ങളിലും മോഷണശ്രമം നടന്നു. .ഇവിടങ്ങളിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11.30 ന് ശേഷമാണ് സംഭവം. .കാവി കൈലിയുടുത്ത് കഷണ്ടിയായ ഒരാൾ കടയ്ക്കുള്ളിൽ കയറിയത് സിസിടിവി ക്യാമറയിൽ വ്യക്തമായി കാണാം. വേറെയും ആളുകളുണ്ട്. വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി. പൊലീസ് നായ മണം പിടിച്ച് സമീപത്തെ ധനലക്ഷ്മി ബാങ്കിന്റെ സമീപം വരെ എത്തി.. പന്തളം എസ് എച്ച് ഒ പി.ഡി പ്രജീഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.