പത്തനംതിട്ട: കുടുംബശ്രീ മിഷൻ സംസ്ഥാനത്ത് നടപ്പാക്കുന്ന ഫുഡ്, ന്യൂട്രീഷൻ, ഹെൽത്ത് ആൻഡ് വാഷ് ഘടകത്തിന്റെ പഠനത്തിനായി നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷൻ ജില്ല സന്ദർശിച്ചു.10 ദിവസത്തെ ഇമ്മർഷൻ പരിപാടിയുടെ ഭാഗമായി ദ്വി ദിന സന്ദർശനമാണ് നടത്തിയത്. ഒന്നാം ദിവസം നാറാണമൂഴിയിൽ ഗാർഹിക മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് നടത്തിയ മോഡ്യൂൾ പരിശീലനം ,മാനസികാരോഗ്യ ബോധവത്കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടി , കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരുമായി സംഘടിപ്പിച്ച ചർച്ച എന്നിവയ്ക്ക് ശേഷം സംഘം വടശേരിക്കര മില്ലറ്റ് എന്റർപ്രൈസ്, മൈലപ്ര ഡ്രീം ഫുഡ് പ്രോഡക്റ്റ്സ് എന്നിവിടങ്ങൾ സന്ദർശിച്ചു. രണ്ടാം ദിവസം മയിലാടുംപാറ സ്പൈസി ഫുഡ് പ്രൊഡക്ട് കൺസോർഷ്യം ഓഫീസ് ,മലയാലപ്പുഴ എംഇ യൂണിറ്റ് , കൊടുമൺ ശ്രീധന്യ എം ഇ യൂണിറ്റ്, ഏനാദിമംഗലത്ത് സംഘടിപ്പിച്ച പോഷൺ മാ ഫുഡ് ഫെസ്റ്റ് & ബോധവത്കരണ പരിപാടി എന്നിവയും സന്ദർശിച്ചു. എൻ ആർ ഒ ഓഫീസ് പ്രോഗ്രാം കോർഡിനേറ്റർമാരായ ശുഭം കുമാർ (ഉത്തർപ്രദേശ്), സുരാജ് കുമാർ, ലിങ്ഡ്കിം ഹാങ്ങ്ഷിംഗ് (മഹാരാഷ്ട്ര) ,സിനു ജോയ് ,എൻആർഒ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ സിമി സൂസൻ മോൻസി, എന്നിവരടങ്ങുന്ന സംഘമാണ് ജില്ലാ സന്ദർശിച്ചത്. ജില്ലാ പ്രോഗ്രാം മാനേജർ അനുപ പി ആർ ജില്ലയിലെ പ്രവർത്തന അവതരണം നടത്തി. സ്നേഹിത സർവീസ് പ്രൊവിഡർമാരായ റസിയ, ഗായത്രിദേവി എസ്, ജില്ലാ റിസോഴ്സ് പേഴ്സൺമാരായ ദേവിക ഉണ്ണികൃഷ്ണൻ, ആര്യ രാജഗോപാൽ, മൈക്രോ എന്റർപ്രൈസ് കൺസൽട്ടന്റ് ശാരിക എന്നിവരും പങ്കെടുത്തു.