
പത്തനംതിട്ട: ഭരണപക്ഷ ഘടകകക്ഷികളുടെ എതിർപ്പിനെപ്പോലും അവഗണിച്ച് പി എം ശ്രീ പദ്ധതി അടിയന്തരമായി അംഗീകരിച്ചു ഒപ്പിടുവാൻ കേരളത്തിലുണ്ടായ ഉണ്ടായ സാഹചര്യം എന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ സമിതി ആവശ്യപ്പെട്ടു. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാടിനെപ്പോലെ കേന്ദ്രനയത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നതിന് പകരം കേരളത്തിന്റെ തനത് വിദ്യാഭ്യാസ നയത്തെയും, പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തെയും കാവി വൽക്കരിക്കാൻ കേന്ദ്രത്തിന് വിട്ടു നൽകിയതിന്റെ വിശദീകരണം സർക്കാർ നൽകിയെ മതിയാവുവെന്ന് ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി.ജി.കിഷോർ എന്നിവർ ആവശ്യപ്പെട്ടു.