പരുമല: പെരുന്നാളിനോടനുബന്ധിച്ച് നവംബർ 1, 2, 3 തീയതികളിൽ മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂർ, കോട്ടയം, ചങ്ങനാശേരി, അടൂർ, മല്ലപ്പള്ളി, പത്തനംതിട്ട ഡിപ്പോകളിൽനിന്ന് കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുവാൻ ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ഇതിനായി താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. തീർത്ഥാടകർ പാതയോരങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കരുത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേത്യത്വത്തിൽ സ്ഥാപിച്ചിരിക്കുന്ന മാലിന്യ ശേഖരണ കൂടകളിൽ മാത്രം അവ നിക്ഷേപിക്കുക. കുടിവെള്ളത്തിനായി പുനരുപയോഗിക്കാൻ കഴിയുന്ന ബോട്ടിലുകൾ കരുതുക. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വിപണനവും ഉപയോഗവും കുറയ്ക്കുന്നതിനായി തുണിസഞ്ചി കരുതുക. പദയാത്രികർക്ക് തിരികെ യാത്ര ചെയ്യുവാൻ പൊതുഗതാഗതമോ സ്വകാര്യ വാഹനങ്ങളിൽ പങ്കിട്ട് കൂട്ടായി യാത്ര ചെയ്യുന്ന രീതിയോ ഉപയോഗപ്പെടുത്തുക. ജലം ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുക. ദീപാലങ്കാരങ്ങളും ഉച്ചഭാഷിണിയും മിതമായി ഉപയോഗിക്കുക. തീർത്ഥാടകർക്ക് ഭക്ഷണപാനിയങ്ങൾ നൽകി സ്വീകരിക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ് മാലിന്യ നിർമ്മാർജ്ജനവും തീർത്ഥാടകരെ സ്വീകരിക്കുന്നവർ മാലിന്യ നിർമ്മാർജ്ജനത്തിനുള്ള പദ്ധതികൾ കൂടി ആവിഷ്ക്കരിക്കുക. പരുമല പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി പരുമല കൗൺസിൽ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.യെൽദോ ഏലിയാസ് എന്നിവർ അറിയിച്ചു.