scb-
പെരുനാട് സർവീസ് സഹകരണ ബാങ്കിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധയോഗം ഗ്രാമപഞ്ചായത്ത് അംഗം അരുൺ അനിരുദ്ധൻ ഉദ്ഘാടനം ചെയുന്നു

റാന്നി:പെരുനാട് സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നിക്ഷേപകരുടെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധയോഗം ഗ്രാമപഞ്ചായത്ത് അംഗം അരുൺ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. നിക്ഷേപക ആക്ഷൻ കൗൺസിൽ ചെയർപേഴ്സൺ ശാന്തമ്മ ടി കെ അദ്ധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ വർക്കിംഗ് ചെയർമാൻ സാനു മാമ്പാറ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ സത്യാനന്ദൻ, സെക്രട്ടറി ധന്യ, ട്രഷറർ അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.