mla-

റാന്നി : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി റാന്നി ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ മിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച തൊഴിൽ മേള പ്രമോദ് നാരായൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 85 ഉദ്യോഗാർത്ഥികളും 32 തൊഴിൽ ദാതാക്കളും പങ്കെടുത്തു. ജില്ലാ കുടുംബശ്രീ മിഷൻ ഡി.എം.സി എസ്.ആദില അദ്ധ്യക്ഷയായി. റാന്നി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആർ.പ്രകാശ്, ബി ഡി ഓ എസ്.ഫൈസൽ,വിജ്ഞാന കേരളം പ്രോഗ്രാം മാനേജർ എ.ശ്രീകാന്ത്, എ.ടി.സതീഷ് , സി പി.സുനിൽ, ശ്രീലക്ഷ്മി സതീഷ് എന്നിവർ സംസാരിച്ചു.