വള്ളിക്കോട്: വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി. പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗീതാകുമാരി., മെമ്പർമാരായ പത്മാ ബാലൻ, എം.വി. സുധാകരൻ, ഐ.സി.ഡി.എസ്, സൂപ്പർവൈസർ ലക്ഷ്മി മോഹൻ , ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ജെ. രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.