key
ഓടയിൽ വീണ താക്കോൽ കണ്ടെടുത്തപ്പോൾ

തിരുവല്ല : സംസ്ഥാന പാതയോരത്തെ ഓടയിലേക്ക് വീണ താക്കോൽക്കൂട്ടം ഫയർഫോഴ്‌സിന്റെ സഹായത്തോടെ കണ്ടെടുത്തു. പരുമല മുസ്ലിംപള്ളിക്കു സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. മാന്നാർ സ്വദേശി മുഹമ്മദ്‌ ഉനൈസിന്റെ പൾസർ ബൈക്കിന്റെ താക്കോൽ ഓടയിൽ പോയതിനെ തുടർന്ന് തിരുവല്ല അഗ്നിരക്ഷാ സേനയുടെ സഹായം തേടി. സേനാംഗങ്ങൾ ഓടയ്ക്ക് മുകളിലെ വലിയ കോൺക്രീറ്റ് സ്ലാബ് പൊക്കിമാറ്റിയ ശേഷം കാന്തത്തിന്റെ സഹായത്താൽ താക്കോൽ കണ്ടെത്തുകയായിരുന്നു. യുവാവിന് താക്കോൽ കൈമാറി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീഷ് കുമാർ, ഉദ്യോഗസ്ഥരായ രാംലാൽ, ഹരികൃഷ്ണൻ, ഹോംഗാർഡ് സജിമോൻ എന്നിവർ നേതൃത്വം നൽകി.