കവിയൂർ: വിശ്വകർമ്മ ഐക്യ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ്മ സമുദായ ആചാര്യൻ യുകെ വാസുദേവൻ ആചാരിയുടെ 128-ാ മത് ജന്മദിനം ആചരിച്ചു. ജില്ലാ ട്രഷറർ ദാമോദരൻ ആചാരിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ചെയർമാൻ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ.സതീഷ് കുമാർ ചിറ്റാർ, മനോജ് മുത്തൂർ ,അശോകൻ പന്തളം , ലതികാ രാജേഷ്, പ്രമോദ് പെരിങ്ങര, കൊല്ലം പറമ്പിൽ വിനോദ്, എ.കെ വിനോദ് മല്ലപ്പള്ളി ,അനിൽ പെരുന്തുരുത്തി എന്നിവർ പ്രസംഗിച്ചു.