science

തിരുവല്ല : റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്രമേള 29 മുതൽ 31വരെ എസ്.സി.എസ്. സ്‌കൂൾ, തിരുമൂലപുരം എസ്.എൻ.വി.എസ് സ്‌കൂൾ, തിരുമൂലവിലാസം യു.പി.എസ്, ഇരുവള്ളിപ്ര സെന്റ് തോമസ് സ്‌കൂൾ, ബാലികാമഠം സ്കൂൾ എന്നിവിടങ്ങളിലായി നടക്കും. ശാസ്ത്ര മേളകളുടെ സ്വാഗതസംഘം നഗരസഭ കൗൺസിലർ ജോസ് പഴയിടം ഉദ്ഘാടനം ചെയ്തു. എസ്.സി.എസ് സ്‌കൂൾ പ്രിൻസിപ്പൽ ജോൺ കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അനില ബി.ആർ, ഡയറ്റ് പ്രിൻസിപ്പൽ.ഷീജ.എസ്, എസ്.സി.എസ് സ്‌കൂൾ മാനേജർ കുരുവിള മാത്യു, പി.ടി.എ പ്രസിഡന്റ് വർഗീസ് മാത്യു, ഹെഡ്മിസ്ട്രസ് റെനി വർഗീസ്, എ.ഇ.ഒ വി.കെ. മിനികുമാരി, ജോൺ ജോയി, ഹാഷിം.ടി.എച്ച്, തൻസീർ കെ.എ, സജി അലക്സാണ്ടർ, മനോജ്.ബി എന്നിവർ പ്രസംഗിച്ചു. മാത്യൂ ടി.തോമസ് എം.എൽ.എ ചെയർമാനായും വിദ്യാഭ്യാസ ഉപഡയറക്ടർ ജനറൽ കൺവീനറായും തിരുവല്ല വിദ്യാഭ്യാസ ഓഫീസർ ട്രഷററായും മുൻസിപ്പൽ കൗൺസിലർമാർ, ചെയർമാന്മാരായും അദ്ധ്യാപക സംഘടന പ്രതിനിധികൾ കൺവീനറായും വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.

വിവിധ മേളകളും വേദികളും

ഗണിത ശാസ്ത്രമേള :

29ന് തിരുവല്ല എസ്.സി.എസ്.സ്‌കൂൾ

സാമൂഹ്യ ശാസ്ത്രമേള :

29ന് തിരുമൂലപുരം എസ്.എൻ.വി.എസ് സ്‌കൂൾ

പ്രവൃത്തി പരിചയമേള :

30ന് ബാലികമഠം, തിരുമൂലവിലാസം യു.പി.സ്‌കൂൾ

സയൻസ് മേള :

30ന് ഇരുവെള്ളിപ്ര സെന്റ് തോമസ് സ്‌കൂൾ

ഐ.ടി.മേള :

30നും 31നും തിരുവല്ല എസ്.സി.എസ് സ്‌കൂൾ