
കലഞ്ഞൂർ: സി കെ നഗർ റെസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും മെറിറ്റ് അവാർഡ് ദാനവും ഇന്ന് 2ന് നടക്കും. ഗ്രാമപഞ്ചായത്ത് അംഗം രമാസുരേഷ് ഉദ്ഘാടനം ചെയ്യും. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ.പി.പത്മക്ഷിയമ്മ അദ്ധ്യക്ഷത വഹിക്കും. മെറിറ്റ് അവാർഡ് ദാനം കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സക്കീന.എം ഉദ്ഘാടനം ചെയ്യും. റിട്ടേർഡ് എ ഇ ഒ ആർ സുരേന്ദ്രൻ നായർ പഠനോപകരണങ്ങൾ വിതരണം ചെയ്യും. റസിഡൻസ് അസോസിയേഷൻ സെക്രട്ടറി തുളസിദാസ്.എൽ.കെ, വൈസ് പ്രസിഡന്റ് ശ്രീധരൻ.കെ എന്നിവർ സംസാരിക്കും.