26-mannar-union
മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ നേതൃയോഗം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ ഉദ്ഘാടനം ചെയ്യുന്നു.

മാന്നാർ: വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ ജനസംഖ്യാനുപാതികമായി ഈഴവ സമുദായത്തിന് പ്രാതിനിത്യം നൽകുവാൻ എല്ലാ മുന്നണികളും തയാറാവണമെന്ന് എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ നേതൃയോഗം ആവശ്യപ്പെട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുവാൻ പോകുന്ന തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യുന്നതിനായി മാന്നാർ യൂണിയൻ ഓഫീസിൽ നടന്ന നേതൃയോഗമാണ് ഈ
ആവശ്യം ഉന്നയിച്ചത്. മാന്നാർ യൂണിയൻ അതിർത്തിയിലുള്ള മാന്നാർ, ചെന്നിത്തല, ബുധനൂർ, പാണ്ടനാട് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ ഓരോ ശാഖകളുടെയും ഭാരവാഹികളുടെ യോഗം അടുത്ത ദിവസം മുതൽ യൂണിയൻ ഓഫീസിൽ ആരംഭിക്കും. മാന്നാർ യൂണിയൻ ഓഫീസിലെ വെള്ളാപ്പള്ളി നടേശൻ ഹാളിൽ നടന്ന യൂണിയൻ നേതൃസംഗമം യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, പി.ബി.സൂരജ്, അനിൽകുമാർ ടി.കെ, ഹരിപാലമൂട്ടിൽ, ബിനു ബാലൻ, കെ.വിശ്വനാഥൻ, കെ.വിക്രമൻ, സുധാകരൻ സർഗം, മോഹനൻ.പി, രവി പി കളിയ്ക്കൽ, ശശികല രഘുനാഥ്, ബിനി സതീശൻ, ലേഖ വിജയകുമാർ, പ്രവദ രാജപ്പൻ, സിന്ധു സോമരാജൻ,സിന്ധു സുഭാഷ്, വസന്തകുമാരി, അജിതകുമാരി, സവിത അനിൽ,വിധു വിവേക്, ഗംഗ സുരേഷ്, സബിത, രാഹുൽ രമേശ്, പ്രദീപ് പുതുശേരി, സുരേഷ് കുമാർ കെ.വി എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജോയിൻ കൺവീനർ പുഷ്പ ശശികുമാർ സ്വാഗതവും, യൂണിയൻ അഡ്.കമ്മിറ്റി അംഗം രാജേന്ദ്രപ്രസാദ് അമൃത കൃതജ്ഞതയും പറഞ്ഞു.