citu

പന്തളം : വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു) പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തന ഫണ്ട് ശേഖരണാർത്ഥം പായസ ചലഞ്ച് നടത്തി. നിർമ്മാണ തൊഴിലാളി യൂണിയൻ പന്തളം ഏരിയ കമ്മിറ്റി ട്രഷറർ കെ.എച്ച്.ഷിജു ഉദ്ഘാടനം ചെയ്തു. വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ പന്തളം ഏരിയ സെക്രട്ടറി പ്രമോദ് കണ്ണങ്കര അദ്ധ്യക്ഷനായിരുന്നു. പന്തളം അസീം, എച്ച്.മുനീർ, എം.ഷീനാസ് , എസ്.ശ്രീജിത്ത്, കെ.രാജേഷ് എന്നിവർ സംസാരിച്ചു.