മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികവും ജി. ആർ. സി. ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാമോൾ എസ്.നിർവഹിച്ചു. കുടുംബശ്രീ ക്ഷേമ കാര്യസ്റ്റാൻഡിംഗ് ചെയർമാൻ റജി പണിക്കമുറിയിൽ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.സാം പട്ടേരിൽ, അഹമദ് മൻസൂർ, സുനിൽകുമാർ, അനുപാ, ബിജു പുറത്തൂടൻ, ബിന്ദു മേരി തോമസ്, റോസമ്മ ഏബ്രഹാം, ഷാന്റി ജേക്കബ്, രോഹിണി ജോസ്,രജനിമോൾ, സ്മിത, സി ഡി എസ് മെമ്പർമാർ, ബ്ലോക്ക് കോർഡിനേറ്റേഴ്‌സ്,എ.ഡി എസ് ഭാരവാഹികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.