 
തിരുവല്ല : പഞ്ചാബിലെ അമൃത്സറിൽ നടക്കുന്ന ദേശീയ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിലേക്ക് തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ആകാശ് സോളമനും. 28 മുതൽ നവംബർ 6 വരെയാണ് മത്സരം. സ്‌കൂൾ സ്പോർട്‌സ് ഹോസ്റ്റലിലെ താരമായ ആകാശ് സോളമന്റെ പരിശീലകൻ റിട്ട.ആർമി ഉദ്യോഗസ്‌ഥൻ കൂടിയായ അജിരാജ് കെ.ഫിലിപ്പാണ്. തിരുവനന്തപുരം അടിമലത്തുറ അമ്പലത്തുംമൂലയിൽ സി. സോളമന്റെയും ടി.സി. മോളിയുടെയും മകനാണ്.