award

മുളക്കുഴ : വിവിധ പരീക്ഷകളിൽ ഉന്നത മാർക്കുവാങ്ങി വിജയിച്ച കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് മുളക്കുഴ സഹകരണ ബാങ്ക് പൊതുയോഗത്തോടനുബന്ധിച്ച് വിതരണം ചെയ്തു. ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ.വേണു മുളക്കുഴ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡി.ഹരികുമാർ, സെക്രട്ടറി ആർ.രശ്മി, ബോർഡ് മെമ്പർമാരായ ഷെറീഫ്.പി.ഇ, റെനി സാമുവേൽ ,ജോർജ്ജി ചെറിയാൻ, ഗീവർഗീസ് മാത്യു, കൃഷ്ണൻകുട്ടി.കെ.സി, ലീലാമ്മ ജോസ്, വി.ആർ.വിജയമ്മ, സന്ധ്യ.സി, ശാരിരാജ് , ജഗദീശൻ.എൻ , ശ്രീലക്ഷ്മി ബാബു എന്നിവർ പങ്കെടുത്തു.