88

ചെങ്ങന്നൂർ : കെ.എം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കാവാരിക്കുളം കണ്ഠൻ കുമാരന്റെ 162-ാ മത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചരിത്ര സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ചെങ്ങന്നൂർ നഗരസഭ വൈസ് ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. കെ.എം.ട്രസ്റ്റ് ചെയർമാൻ ചെങ്ങന്നൂർ ഗോപിനാഥ് മോഡറേറ്ററായിരുന്നു. ഡോ.റ്റി.എസ്.ശ്യാംകുമാർ വിഷയാവതരണം നടത്തി. അഡ്വ.എസ്.രാജേന്ദ്രൻ, മുഖത്തല ഗോപിനാഥൻ, പി.കെ.ശ്രീധരൻ, സുശീല തങ്കപ്പൻ, മോഹൻ.ജി, വെൺപുഴശ്ശേരി ട്രസ്റ്റ് ജനറൽ സെക്രട്ടറി സി.ബി.ഗോപൻ, ട്രഷറർ സി.പി.തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.