444
എം ജി എം ഹയർ സെക്കന്ററി സ്കൂളിലെ ഹ്യൂമാനിറ്റീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഐക്യ രാഷ്ട്ര സഭാ ദിനാചരണവും പ്രഭാഷണവും മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. രേഷ്മ ഹെലൻ തോമസ് , ദീപ മേരി ജേക്കബ്, ഡോ. ലിറാർ പുലിക്കളകത്ത്, ജോബി പി തോമസ്,പി.കെ തോമസ്, മത്തായി ടി വർഗീസ്, ബിനു ചെറിയാൻ, ഡോ. സജു പി തോമസ്, ഷീബ ജോൺ, മേരി തോമസ് എന്നിവർ സമീപം

തിരുവല്ല: എം.ജി. എം ഹയർ സെക്കൻഡറി സ്കൂളിലെ ഹ്യൂമാനിറ്റീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഐക്യ രാഷ്ട്ര സഭാ ദിനാചരണവും പ്രഭാഷണവും മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.കെ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ലിറാർ പുലിക്കലകത്ത് പ്രഭാഷണം നടത്തി. കൺവീനർ ബിനു ചെറിയാൻ മോഡറേറ്ററായി. സർവീസിൽനിന്ന് വിരമിക്കുന്ന സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഷീബ ജോണിനെ ആദരിച്ചു. ഹെഡ്മിസ്ട്രസ് ദീപ മേരി ജേക്കബ്,പി.ടി.എ പ്രസിഡന്റ് ജോബി പി തോമസ്, എൽ.പി വിഭാഗം പ്രഥമാദ്ധ്യാപകൻ ഷിജോ ബേബി, മത്തായി ടി.വർഗീസ്, മേരി തോമസ്, സൗമ്യ പി.ജെ, രേഷ്മ ഹെലൻ തോമസ്, ഡോ സാജു പി.തോമസ് എന്നിവർ പ്രസംഗിച്ചു.