office

കോഴഞ്ചേരി : ആറന്മുള സ്മാർട്ട് വില്ലേജ്‌ ഓഫീസ് ഇന്ന് 11.30ന് റവന്യു മന്ത്രി കെ.രാജൻ ഉദ്‌ഘാടനം ചെയ്യും. മിനി സിവിൽസ്റ്റേഷൻ വളപ്പിൽ നാല്പത്തിനാല് ലക്ഷം രൂപ മുടക്കിയാണ് നിർമ്മിച്ചത്. ഇടശ്ശേരിമല എൻ എസ് എസ് കരയോഗം ആഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ മന്ത്രി വീണാ ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും.ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം,പന്തളം ബ്ലോക്ക് പ്രസിഡന്റ് ബി.എസ്.അനീഷ് മോൻ, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി ടോജി, ആർ.അജയകുമാർ എന്നിവർ പ്രസംഗിക്കും.