പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ് സുനിൽ ഭവനരഹിതർക്കു പണിതുനൽകുന്ന 363-ാം മത് വീട് ചിക്കാഗോയിലെ മലയാളി അസോസിയേഷൻ ഒഫ് റസ്പിറ്റോറി കെയറിന്റെ സഹായത്താൽ റാന്നി നെല്ലിക്കമൺ കല്ലുപറമ്പിൽ പ്രിയയ്ക്കും രതീഷിനും വിദ്യാർത്ഥിനികളായ രണ്ടു പെൺകുഞ്ഞുങ്ങൾക്കുമായി നിർമ്മിച്ചു നൽകി. വീടിന്റെ ഉദ്ഘാടനം റാന്നി എം.എൽ.എ .അഡ്വ. പ്രമോദ് നാരായണനും താക്കോൽദാനം മാർക്ക് അംഗമായ ടോം കാലായിലും നിർവഹിച്ചു. വാർഡ് മെമ്പർ ഷൈനി മാത്യൂസ്., പ്രോജക്ട് കോഡിനേറ്റർ കെ.പി .ജയലാൽ, അച്ചു സ്കറിയ, ഏബ്രഹാം വെട്ടിക്കാട്, രാജു തേക്കട എന്നിവർ പ്രസംഗിച്ചു.