ഇടപ്പരിയാരം: കോൺഗ്രസ് ഇടപ്പരിയാരം വാർഡ് കൺവെൻഷൻ മണ്ഡലം പ്രസിഡന്റ് കെ. പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. മാസങ്ങളായി തകർന്ന് കിടക്കുന്ന കൊല്ലൻപാറ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ശ്രീകലാ റെജി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി ദർശൻ വേദിയുടേയും,ജവാഹർ ബാല മഞ്ചിന്റേയും ജില്ലാ ചെയർമാൻ കെ.ജി.റെജി മുഖ്യ പ്രഭാഷണം നടത്തി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, കോൺ ബ്ലോക്ക് ജനറൽ സെക്രട്ടറി മനോഷ്കുമാർ, മണ്ഡലം വൈസ്.പ്രസിഡന്റുമാരായ ഗോപിനാഥൻ നായർ ,പി.എൻ.രഘുനന്ദൻ, ജനറൽ സെക്രട്ടറി ഷിജിൻ കെ.മാത്യു, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുമതി സുരേഷ്, മണ്ഡലം ചെയർപേഴ്സൺ സതീ ഗിരീഷ്, ബൂത്ത് പ്രസിഡന്റ് സുനിൽ കെ.ബി,വർഗീസ് ജോർജ്ജ്,ദാമോദരൻ കെ.പി ,രാജേന്ദ്രൻ എം.എസ്.,ഗീതാകുമാരി എം.ജി,ഉഷാ രാജൻ,സാലി സജി,മധു എന്നിവർപ്രസംഗിച്ചു.
ഇടപ്പരിയാരം ആറാം വാർഡിൽ നിന്ന് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കെ.ജി.റെജി കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിയ്ക്കണമെന്ന് വാർഡ് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.