പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ദാർശനിക പഠന ക്ലാസ് യൂണിയൻ പ്രസിഡന്റ് കെ . പത്മകുമാർ ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗം ജി. സോമനാഥൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ. ആർ. സലീലനാഥ്, ടൗൺ ശാഖാ പ്രസിഡന്റ് സി.ബി സുരേഷ് കുമാർ, സെക്രട്ടറി സോമരാജൻ, തേക്കുതോട് സെൻട്രൽ ശാഖ സെക്രട്ടറി കെ. ആർ .രമണൻ, ദീപാ സുരേഷ്, ചന്ദ്രമതി രാമകൃഷ്ണൻ, ടി.പി. ബിജു, പി .കെ. കമലാസനൻ എന്നിവർ പങ്കെടുത്തു.