
പന്തളം : പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ നടന്ന വയോജനസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ നേടിയ ബി.പ്രഭ നിർവഹിച്ചു വൈസ് പ്രസിഡന്റ് റാഹേൽ, സ്ഥിരം സമിതി ചെയർമാൻമാരായ വി.പി.വിദ്യാധരപ്പണിക്കർ, പ്രിയാ ജ്യോതികുമാർ, എൻ.കെ.ശ്രീകുമാർ, അംഗങ്ങളായ വി.പി.ജയാദേവി, രഞ്ജിത്, അംബിക ദേവരാജൻ, പൊന്നമ്മ വർഗ്ഗീസ്, സൂപ്പർവൈസർ സബിത എന്നിവർ പങ്കെടുത്തു. വയോജനങ്ങൾ കലാപരിപാടികൾ നടത്തി.