sss
കടമ്പനാട്ഗ്രാമ പഞ്ചായത്ത് ആയുർവേദ ആശുപത്രിയുടെ ഭാഗമായ സിദ്ധ മർമ വിഭാഗത്തിന്റെ കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിച്ചപ്പോൾ

കടമ്പനാട്: ഗ്രാമ പഞ്ചായത്ത് സർക്കാർ ആയുർവേദ ആശുപത്രിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സിദ്ധ മർമ വിഭാഗത്തിന് സ്വന്തമായി കെട്ടിടം ശിലാസ്ഥാപനം മന്ത്രി വീണാജോർജ് ഓൺലൈനായി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ ശില അനാച്ഛാദനം നടത്തി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കൃഷ്ണ കുമാർ, സിദ്ധ മെഡിക്കൽ ഓഫീസർ ഡോ.അനുപമ, ഡോ.സൂര്യ ലക്ഷ്മി, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ദിലീപ്, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നെൽസൺ ജോയിസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഷീജ കൃഷ്ണൻ, പ്രസന്ന കുമാർ, ചിത്ര രഞ്ജിത്ത്, എച്ച്.എം.സി അംഗം വൈ.രാജൻ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് നൽകിയ എട്ട് സെന്റ് സ്ഥലത്ത് ദേശീയ ആയുഷ് മിഷൻ അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം പണിയുന്നത്. ഡോക്ടറും രണ്ട് തെറാപ്പിസ്റ്റുകളും ഒരു വർക്കറും അടങ്ങുന്നതാണ് സിദ്ധ മർമ യൂണിറ്റ്. നിലവിൽ കടമ്പനാട്മ എൻ.എസ്.എസ് മന്ദിരത്തിൽ വാടകയ്ക്കു പ്രവർത്തിക്കുകയാണ് ഈ വിഭാഗം.