തിരുവല്ല : അസോസിയേഷൻ ഒഫ് ഫിസിഷ്യൻസ് ഒഫ് ഇന്ത്യ കേരള ചാപ്റ്റർ ത്രൈമാസ സമ്മേളനം മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. രാധ അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ഡോ.ടെണി മാത്യു, സെക്രട്ടറി ഡോ.സോജൻ സ്കറിയ, രക്ഷാധികാരി ഡോ. പൗലോസ് കെ.പി, ഡോ.മാത്യു തോമസ്. ഓർഗനൈസിംഗ് ചെയർമാൻ ഡോ.തോമസ് മാത്യു, സി.ടി.പി.സി പ്രസിഡന്റ് ഡോ.വിജയകുമാർ, സെക്രട്ടറി ഡോ. സുനിൽ മാത്യു എന്നിവർ പ്രസംഗിച്ചു.