mela
കുടുംബശ്രീ-വിജ്ഞാനകേരളം 'ഹയർ ബെസ്റ്റ് പദ്ധതി തൊഴിൽമേള പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അനു സി.കെ ഉദ്ഘാടനം നിർവഹിക്കുന്നു

തിരുവല്ല : കുടുംബശ്രീ - വിജ്ഞാനകേരളം 'ഹയർ ബെസ്റ്റ് പദ്ധതിയുടെ ഭാഗമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി.കെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ അദ്ധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊ.ഉണ്ണി എം.എസ്, വിജ്ഞാനകേരളം, ജില്ലാമിഷൻ കോർഡിനേറ്റർ ഹരികുമാർ ബി പദ്ധതി വിശദീകരണം നടത്തി. ഡി.ബി.കോളേജിലെ പ്ളേസ്മെന്റ് ഓഫീസർ കിഷോർ ആർ, സ്‌കിൽ സെന്റർ എക്സിക്യൂട്ടീവ് മെമ്പർ ദീപ എസ്.നായർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷിനമോൾ എം.എന്നിവർ പ്രസംഗിച്ചു.