ddds
അനു വസന്തനെ സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു പാർട്ടിയിലേക്ക് സ്വീകരിക്കുന്നു

അടൂർ : തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അടൂർ നഗരസഭയിലെ യു ഡി എഫ് കൗൺസിലർ അനു വസന്തൻ സി.പി. എമ്മിൽ ചേർന്നത് യു.ഡി.എഫിന് തിരിച്ചടിയായി. .നഗരസഭയിലെ രണ്ടാം വാർഡ് കൗൺസിലറാണ് അനു വസന്തൻ. രാഷ്ട്രീയപരമായ കാര്യങ്ങളല്ല കുടുംബത്തിലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമാണ് സി. പി.എമ്മിൽ ചേരാൻ കാരണമെന്ന് അനു വസന്തൻ പറഞ്ഞു.. സി. പി. എം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവാണ് അനു വസന്തനെ പാർട്ടിയിലേക്ക് സ്വീകരിച്ചത് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അനുവസന്തനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയുംചെയ്തു.