വള്ളക്കോട്: വള്ളിക്കോട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് വള്ളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റപത്ര വാഹന പ്രചരണ ജാഥ നടത്തി. പ്രചരണ ജാഥയുടെ ഉദ്ഘാടനം കൊച്ചാലുംമൂട് ജംഗ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി. മോഹൻ രാജ് ജാഥാ ക്യാപ്റ്റൻ പ്രൊഫ.ജി.ജോണിന് കോൺഗ്രസ് പതാക നൽകി നിർവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ മുഖ്യാതിഥിയായിരുന്നു. ഡി.സി.സി സെക്രട്ടറിമാരായ എസ്.വി പ്രസന്നകുമാർ, സജി കൊട്ടയ്ക്കാട്, യു.ഡി.എഫ് മണ്ഡലം കൺവീനർ കെ.ആർ പ്രമോദ് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ബീന സോമൻ പഞ്ചായത്ത് അംഗങ്ങളായ വിമൽ വള്ളക്കോട് ,സുഭാഷ് നടുവലേതിൽ ,ആൻസി വർഗീസ് ,പത്മാബാലൻ ,ലിസി ജോൺസൺ, ബ്ലോക്ക് സെക്രട്ടറി മാരായ പി.എൻ ശ്രീദത്ത്, ഷിബു വള്ളക്കോട്, എ. ബി രാജേഷ്, അഡ്വ.ജയകൃഷ്ണൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുമി ശ്രീലാൽ, മണ്ഡലം ഭാരവാഹികളായ സാംകുട്ടി, പ്രശാന്ത് ആതിര, ജോർജ് വർഗീസ് , ബാബു നാലാം വേലിൽ, വർഗീസ് കുത്തുകല്ലുംപാട്ട്, പരമേശ്വരൻ നായർ , മണിലാൽ, സുനീഷ് തുടങ്ങിയവർ സംസാരിച്ചു.